അഹമ്മദാബാദ് - ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്ലാസ നിര്‍മ്മിച്ച് സംഘം തട്ടിയെടുത്തത് 75 കോടിയിലേറെ രൂപ. അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എന്‍എച്ച് 8 എ യില്‍ മോര്‍ബി ജില്ലയിലെ വാങ്കനേര്‍ പട്ടണത്തിനടുത്ത് വഘാസിയയിലാണ് ഒന്നര വര്‍ഷമായി വ്യാജ ടോള്‍ഗേറ്റ് വെച്ച് വാഹനങ്ങളില്‍ നിന്ന പണപ്പിരിവ് നടത്തുന്നത്. പ്രവര്‍ത്തിക്കാതെ കിടന്ന വൈറ്റ് ഹൗസ് ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടൈല്‍ ഫാക്ടറിയുടെ സ്ഥലത്താണ് വ്യാജ ടോള്‍ഗേറ്റ് നിര്‍മ്മിച്ചത്. മോര്‍ബിയില്‍നിന്ന് വാങ്കനേറിലേക്ക് വരുന്ന വാഹനങ്ങളെ പകുതി ടോള്‍ ഈടാക്കി ഇതുവഴി കടത്തിവിടുകയാണ് ഇവര്‍ ചെയ്തത്. വഘാസിയയില്‍ ഔദ്യോഗിക ടോള്‍ ഗേറ്റില്‍ 110-600 രൂപ നിരക്കാണ് ഈടാക്കുന്നത്. വ്യാജ ടോളില്‍ 20-200 രൂപ നിരക്കില്‍ വാഹനങ്ങളെ കടത്തി വിട്ടിരുന്നു. കൂലിക്കാരുടെ സഹായത്തോടെയാണ് ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങളെ ടോളിലേക്ക് ആകര്‍ഷിച്ചിരുന്നത്. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വൈറ്റ് ഹൗസ് ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ അമര്‍ഷി പട്ടേലിനെ മുഖ്യപ്രതിയാക്കിയാണ് വാങ്കനേര്‍ പൊലീസ് കേസെടുത്തത്. മറ്റൊരു പ്രതിയായ ധര്‍മേന്ദ്രസിങ് ഝാല വഘാസിയ ഗ്രാമത്തിന്റെ സര്‍പഞ്ചാണ്. ഇയാളുടെ ഭാര്യ റിയാബ താലൂക്ക് പഞ്ചായത്തിലെ ബി ജെ പി ഭരണസമിതിയുടെ മുന്‍ പ്രസിഡന്റുമാണ്.