തിരുവനന്തപുരം - നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ പൂന്തുറ പോലീസ് ഡോഗ് സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടറായ പോലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത. നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ വ്യക്തമാക്കിയേതാടെയാണ് മരണത്തില്‍ പലവിധ സംശയങ്ങളും ഉയര്‍ന്നത്. കല്യാണിയെ ആരെങ്കിലും വിഷം നല്‍കി കൊലപ്പെടുത്തിയതാണോയെന്നാണ് പരിശോധിക്കുന്നത്. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ പൂന്തുറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കല്യാണി ചത്ത സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്കെരിതെ നടപടിയെടുത്തിട്ടുണ്ട്. പൂന്തുറ ഡോഗ് സ്‌ക്വാഡ് എസ് ഐ ഉണ്ണിത്താന്‍, നായയെ പരിശീലിപ്പിച്ച രണ്ട് പോലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി. ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷറാണ് ഉത്തരവിറക്കിയത്. നവംബര്‍ 20നാണ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള കല്യാണി ചത്തത്. എട്ടു വയസായിരുന്നു കല്യാണിയുടെ പ്രായം.