റിയാദ്- സ്‌ഫോടക വസ്തുക്കള്‍ നിറച്ച വസ്ത്രം ധരിച്ചനിലയില്‍ ഒരാളെ സൗദി സുരക്ഷാ സേന പിടികൂടി. അല്‍ ഖസീമിനു സമീപം അല്‍ ബുകൈരിയ സിറ്റിയിലാണ് സംഭവമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഐ.എസുമായി ബന്ധമുള്ള ഇയാള്‍ക്ക് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റു. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയ ശേഷം അക്രമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.