നെടുമ്പാശ്ശേരി- ഷാർജയിൽ നിര്യാതനായ 13കാരന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. തൊടുപുഴ നഫീസ മൻസിലിൽ ഫസൽ നബിയുടെയും ഷൈദയുടെയും മകനായ മുഹമ്മദ് ഫർസാന്റെ മൃതദേഹമാണ് നാളെ നാട്ടിലെത്തിക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ഫർസാന് ശക്തമായ തലവേദന അനുഭവപ്പെടുകയും താമസിയാതെ കിടക്കയിൽ വീഴുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണം സംഭവിച്ചു. തലച്ചോറിന് സംഭവിച്ച ക്ഷതമാണ് മരണകാരണമെന്നാണ് സൂചന. ഞായറാഴ്ച രാവിലെ 10.50ഓടെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തും. വൈകിട്ട് 3.30ന് തൊടുപുഴ നൈനാർപള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തും. സഹോദരി: നൗറിൻ നഫീസ.