ബത്തേരി- സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ 36-കാരൻ കൊല്ലപ്പെട്ടു. ബത്തേരിക്ക് സമീപം വാകേരിയിലാണ് സംഭവം. വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ കുട്ടപ്പന്റെ മകൻ പ്രജീഷ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ പാതിയും കടുവ ഭക്ഷിച്ചു. വാകേരി മൂടക്കൊല്ലിയിൽനിന്നാണ് മൃതദേഹം കിട്ടിയത്. രാവിലെ പുല്ലുവെട്ടാൻ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതോടെ അന്വേഷിച്ചുപോയ സഹോദരനാണ് മൃതദേഹം കണ്ടത്. വനത്തോട് ചേർന്നുകിടക്കുന്ന ജനവാസ മേഖലയാണിത്.