Sorry, you need to enable JavaScript to visit this website.

താനൂരിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 19-കാരൻ മരിച്ചു; രണ്ടുപേർ രക്ഷപ്പെട്ടു

(താനൂർ) മലപ്പുറം - താനൂർ തൂവൽ തീരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോട്ടിൽ റഷീദിന്റെ മകൻ മുഹമ്മദ് റിസ്വാൻ (19) ആണ് മരിച്ചത്. അപകടസമയത്ത് വള്ളത്തിൽ മൂന്ന് പേരാണുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം.
 മത്സ്യത്തൊഴിലാളികളുടെയും പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും മറ്റും നേതൃത്വത്തിൽ ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയതിന് ശേഷമാണ് റിസ്വാനെ കണ്ടെത്താനായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
 

Latest News