കൊച്ചി-ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ആലുവ യു.സി കോളേജ് കടുപ്പാടം കണ്ണാപ്പടവിൽ വീട്ടിൽ ഷരീഫിന്റെ മകൻ അജ്മലാ(28)ണ് മരിച്ചത്. മരിക്കുന്നതിന് പത്തു മിനിറ്റ് മുമ്പ് അജ്മൽ ഇൻസ്റ്റഗ്രമിൽ മരണം സംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജ്മൽ നേരത്തെ ദുബായിൽ പ്രവാസിയായിരുന്നു. അവിടെ നല്ല ജോലി ലഭിക്കാത്തതിലെ മനോപ്രയാസം യുവാവിനെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.