Sorry, you need to enable JavaScript to visit this website.

എസ്.ഐ.സി സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി

എസ്.ഐ.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ലാ തങ്ങൾ ഐദ്രൂസിയെ ഹൈദർ ദാരിമി പൊന്നാടയണിയിച്ച് ആദരിക്കുന്നു.

ജിദ്ദ- പുതുതായി നിലവിൽ വന്ന സമസ്ത ഇസ് ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റി നേതാക്കൾക്കും ഭാരവാഹികൾക്കും ജിദ്ദ റുവൈസിൽ സ്വീകരണം നൽകി. മുഹമ്മദ് ഫിറോസ് പടപ്പറമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സയ്യിദ് ഉബൈദുല്ലാ തങ്ങൾ ഐദ്രൂസി ഉദ്ഘാടനം ചെയ്തു.
എസ്.ഐ.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് ഉബൈദുല്ലാ തങ്ങൾ ഐദ്രൂസി മേലാറ്റൂർ, വൈസ് പ്രസിഡന്റ് അബൂബക്കർ ദാരിമി ആലംപാടി, സെക്രട്ടറി ഉസ്മാൻ എടത്തിൽ തുടങ്ങിയവർക്കാണ് ജിദ്ദ റുവൈസ് ഏരിയ എസ്.ഐ.സിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകിയത്. ചെയർമാൻ ഹൈദർ ദാരിമി സയ്യിദ് ഉബൈദ് തങ്ങൾക്ക് ആദരവ് സമർപ്പിച്ചു.  
പ്രാർഥനാ സദസ്സിന് എസ്.ഐ.സി ജിദ്ദ ചെയർമാൻ മുസ്തഫ ബാഖവി ഊരകം നേതൃത്വം നൽകി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന മൂസ പള്ളിയാലിന് യോഗത്തിൽ യാത്രയയപ്പ് നൽകി. ബഷീർ വീര്യമ്പ്രം, എം.എ  കോയ മൂന്നിയൂർ, അബ്ദുൽ ജബ്ബാർ ഹുദവി, ഫസലുദ്ധീൻ, മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി. ഏരിയ ജനറൽ സെക്രട്ടറി മുഹമ്മദ് ഓമശ്ശേരി സ്വാഗതവും ഹൈദർ ദാരിമി നന്ദിയും പറഞ്ഞു.

Latest News