ജിദ്ദ- സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ജൂനിയർ ഡിവിഷനിൽ അഞ്ചാം തവണയും സ്പോർട്ടിങ് യുണൈറ്റഡ് ചാമ്പ്യൻമാർ. ടാലാന്റ് ടീൻസ് അക്കാദമിയെ ടൈം ബ്രേക്കറിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. സാധാരണ സമയത്തും അധിക സമയത്തും ഓരോ ഗോളുകൾ പങ്ക് വെച്ച് സമനിലയിൽ പിരിഞ്ഞതിലാണ് ടൈ ബ്രേക്കറിൽ വിജയികളെ കണ്ടെത്തിയത്. കളിയുടെ ആദ്യ പകുതിയിൽ താഷിൻ നേടിയ ഗോളിന് കളിയുടെ രണ്ടാം പകുതിയുടെ 27 മിനുട്ട് വരെ മുന്നിട്ട് നിന്നിരുന്ന ടാലന്റ് ടീൻസ് നെതിരെ സ്പോർട്ടിങ് യുണൈറ്റഡ് നു അനുകൂലമായി കിട്ടിയ പെനാൽറ്റി കിക്കിലൂടെ നായകൻ അബ്ദുൽ ഖുദ്ദൂസ് ഗോളാക്കി മാറ്റി.
ടൈ ബ്രേക്കറിൽ ആദ്യ കിക്കെടുത്ത നായകൻ അബ്ദുൽ ഖുദ്ദൂസിന് പിഴച്ചു. എന്നാൽ ടാലന്റ് ടീൻസിന്റെ രണ്ടാം കിക്കെടുത്ത ആദിൽ ന്റെ പെനാൽറ്റി പോസ്റ്റിനു തട്ടി മടങ്ങിയപ്പോൾ, അവരുടെ സലീമിന്റെ നാലാം കിക്ക് സ്പോർട്ടിങ് ഗോൾ കീപ്പർ മുആദ് ഷബീർ ഇടത്തോട്ട് ഡൈവ് ചെയ്തു തട്ടി അകറ്റി. സ്പോർട്ടിങ് നാലാം കിക്ക് സാം ഡാനിയൽ കൃത്യമായി വലയിൽ നിക്ഷേപിച്ചതോടെ അഞ്ചാം തവണയും സിഫ് കിരീടം സ്പോർട്ടിങ് ഷോ കേസിലെത്തി.