തിരുവനന്തപുരം- തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് കോഴിക്കോട് എത്താവുന്ന സര്‍വീസ് ആരംഭിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
ഈ മാസം 14 മുതലാണ് പുതിയ സര്‍വീസ്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും തിരുവനന്തപുരംകോഴിക്കോട് റൂട്ടില്‍ സര്‍വീസ്.
തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 6.45ന് പുറപ്പെടുന്ന വിമാനം 7.45ന് കോഴിക്കോടെത്തും. തിരിച്ച് കോഴിക്കോടുനിന്ന് രാത്രി എട്ടുമണിയോടെ പുറപ്പെടുന്ന വിമാനം 9.05ന് തിരുവനന്തപുരത്തെത്തും. വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന നിരക്ക് 3,000 രൂപയാണ്.
തലസ്ഥാന നഗരത്തെയും കോഴിക്കോടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസ് കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് കണക്കാക്കുന്നത്.