Sorry, you need to enable JavaScript to visit this website.

ഡോക്ടർ ഷഹ്നയുടെ മരണം: റിമാൻഡ് റിപോർട്ട് പുറത്ത്; ഡോ. റുവൈസിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം - മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർ റുവൈസിന്റെ ആദ്യ പ്രതികരണം ഇങ്ങനെ:
 'എന്റെ ഭാഗവും കേൾക്കാൻ ആരെങ്കിലും തയ്യാറകണം, ആരെങ്കിലും എപ്പോഴെങ്കിലും തനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും കേൾക്കുമെന്നാണ് കരുതുന്നതെന്നുമാണ്' റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ 'എന്തെങ്കിലും പറയാനുണ്ടോ' എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു റുവൈസ് ഇപ്രകാരം പ്രതികരിച്ചത്. തുടർന്ന് മുഖംപൊത്തി പ്രതി പോലീസ് വാഹനത്തിൽ കയറുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 റുവൈസിന്റെയും കുടുംബത്തിന്റെയും സ്ത്രീധന സമ്മർദ്ദത്തിന് പിന്നാലെ വിവാഹം മുടങ്ങിയതോടെയാണ് കടുത്ത മനോവിഷമത്തിൽ സുഹൃത്തായ ഡോക്ടർ ഷഹ്ന ജീവിതം അവസാനിപ്പിച്ചത്. 'എല്ലാവർക്കും പണം മതിയെന്ന...' നെഞ്ചിൽ തറക്കുന്ന വാക്കുകളുമായി ഒ.പി ടിക്കറ്റിന്റെ പിറകിൽ 'അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്കു വേണ്ടിയാണോ. ഞാൻ വഞ്ചിക്കപ്പെട്ടു.' എന്നായിരുന്നു ഷഹനയുടെ അവസാനത്തെ കുറിപ്പ്.
 സ്ത്രീധനം ആവശ്യപ്പെട്ട് ഡോ. റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഡോക്ടർ ഷഹ്നയുടെ മരണകാരണമെന്നാണ് പോലീസിന്റെ റിമാൻഡ് റിപോർട്ടിലും ഉള്ളതെന്നാണ് വിവരം.
 

Latest News