ജിദ്ദ- ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ജിദ്ദ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹർഷദ് ഏലൂർ പ്രസിഡന്റായും ജോസഫ് തുണ്ടത്തിൽ ജനറൽ സെക്രട്ടറിയായും ബിനോദ് നാലു കണ്ടത്തിൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
ജിദ്ദ റീജിയണൽ കമ്മിറ്റി പ്രതിനിധികളായി മോഹൻ ബാലനെയും സഹീർ മാഞ്ഞാലിയെയും നോമിനേറ്റ് ചെയ്തു. മറ്റു ഭാരവാഹികളായി ബാബു ചക്കിയേത്ത്, അൻവർ. കെ.എ, എബി മാത്യു (വൈസ് പ്രസിഡന്റുമാർ), അൻഫൽ ബഷീർ, റിജോയ് സി.ജെ, നൗഫൽ ഹമീദ്, വിനോദ് ഉണ്ണികൃഷ്ണൻ, യേശുദാസ്. (സെക്രട്ടറിമാർ), അസ്ഹർ അലി (അസിസ്റ്റന്റ് ട്രഷറർ), അബ്ദുൽ റസാഖ്, ഷെജൻ കെ.ജെ, ജോമോൻ കുര്യൻ, മുഹമ്മദ് റാഫി, മുഹമ്മദ് ശിഹാബ്. സി.എ (എക്‌സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
ചടങ്ങിൽ മുൻ പ്രസിഡന്റ് സഹീർ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. അലി തേക്കുതോട് മുഖ്യവരാണാധികാരിയായിരുന്നു.
ഭാരവാഹികളെ ഹക്കീം പാറക്കൽ, മുജീബ് തൃത്താല, അലി തോക്കുതോട് എന്നിവർ ഹാരാർപ്പണം നടത്തി. മമ്മദ് പൊന്നാനി, എബിമാത്യൂ, നൗഫൽ ഹമീദ്, ഷൈജൻ, ഷരീഫ്അറക്കൽ, മുജീബ് തൃത്താല, ഹക്കീംപാറക്കൽ, ഹുസൈൻ ചുള്ളിയോട്, നാസർ കോഴിത്തൊടി, ഇസ്മായിൽ കൂരിപൊയിൽ, റാഷിദ്, മണിയൻ തിരുവനന്തപുരം, മജീദ് ചാലിൽ, അഷറഫ് കുമ്മാളി, ഷിബു കാളികാവ്, യാസർ കുഞ്ഞാലി ഹാജി, രഞ്ജിത്ത് ചെങ്ങന്നൂർ, ഉമ്മർ മങ്കട എന്നിവർ ആശംസകൾ നേർന്നു.