ജിദ്ദ- ഇന്ന് വൈകുന്നേരം കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സിഫ് ഫൈനൽ മത്സര ചടങ്ങുകളിൽ പങ്കെടുക്കാൻ ജിദ്ദയിൽ എത്തിയ പ്രമുഖ സിനിമാ താരം സിദ്ദീഖിനെയും കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാനെയും ജിദ്ദ വിമാനത്താവളത്തിൽ സിഫ് ഭാരവാഹികൾ സ്വീകരിച്ചു. പ്രസിഡന്റ് ബേബി നീലാമ്പ്ര ഇരുവരെയും ബൊക്കെ നൽകിയാണ് വരവേറ്റത്. മറ്റു ഭാരവാഹികളായ നിസാം മമ്പാട്, നാസർ ശാന്തപുരം, അയ്യൂബ് മുസ്‌ലിയാരകത്ത്, അൻവർ വല്ലാഞ്ചിറ, സഹീർ എന്നിരും സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.