മക്ക- ഇത് ഡോ. റിസാന്‍ അല്‍ജാവി. മക്ക അല്‍നൂര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റന്‍സീവ് കെയര്‍ യൂനിറ്റില്‍ സേവനം അനുഷ്ഠിക്കുന്ന പ്രഗത്ഭയായ ഡോക്ടര്‍. വിശുദ്ധ ഹജ് എന്ന ജീവിതാഭിലാഷം സാഫല്യമാകാന്‍ ഒട്ടേറെ ത്യാഗം സഹിച്ച് പുണ്യ ഭൂമിയില്‍ എത്തി രോഗികളായി മാറിയ ഹാജിമാരെ പരിചരിക്കുന്നതിലും സമാശ്വസിപ്പിക്കുന്നതിലും ആത്മനിര്‍വൃതി കണ്ടെത്തുകയാണ് ഡോ. റിസാന്‍.
അത്യാസന്ന നിലയില്‍ ആശുപത്രിയിലെത്തുന്ന തീര്‍ഥാടകരെ പരിചരിക്കുന്നതില്‍ തുടര്‍ച്ചയായി ആറ് വര്‍ഷം പിന്നിടുകയാണ് ഈ സൗദി യുവതി. ലോകത്ത് എവിടെ ജീവിക്കുന്നവരാണെങ്കിലും മുസ്‌ലിംകള്‍ ഒരൊറ്റ ശരീരം പോലെയാണെന്ന പ്രവാചക വചനമാണ് സേവന വീഥിയില്‍ തനിക്ക് പ്രചോദനം നല്‍കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പുറത്തിറക്കിയ വിഡിയോയില്‍ ഡോ. റിസാന്‍ വിശദീകരിക്കുന്നു. രോഗികളായി എത്തുന്ന ഹാജിമാരെ സമാശ്വസിപ്പിക്കുന്നതില്‍ അല്‍നൂര്‍ സെപ്ഷ്യാലിറ്റി ഹോസ്പിറ്റലിലെ ഒരു സംഘം വനിതാജീവനക്കാരും തന്നൊടൊപ്പമുണ്ടെന്നും ഇവര്‍ അഭിമാനത്തോടെ പറയുന്നു. രോഗികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും അവരുടെ കൂടെ നില്‍ക്കുകയും പുഞ്ചിരിച്ചും ആവശ്യമായ പരിചരണം നല്‍കുകയും വഴി അനേകം ഹാജിമാരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചു. അല്ലാഹുവിന്റ അതിഥികള്‍ക്ക് സേവനം ചെയ്യാന്‍ സാധിക്കുന്നതില്‍ ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ലെന്നും ഡോ. റസാന്‍ പറയുന്നു."أقضي وقتي في موسم الحج مع الحاجات المنومات في المستشفى" - رزان وقصة تطوع عمرها 6 سنوات. #العالم_في_قلب_المملكة pic.twitter.com/HzkkYfLbD3
— التواصل الحكومي (@CGCSaudi) August 15, 2018