Sorry, you need to enable JavaScript to visit this website.

കലക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ മദ്രസകള്‍ക്കും അവധി

കോഴിക്കോട്- വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മഴക്കെടുതികള്‍ രൂക്ഷമായ ഇടങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ മദ്രസകള്‍ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അറിയിച്ചു. ഇതു സംബന്ധിച്ച സംശയങ്ങള്‍ നിലനിന്നിരുന്നു. മഴക്കെടുതിയില്‍ സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കുമ്പോള്‍ മദ്രസകള്‍ക്ക് അവധി നല്‍കാത്തത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സമസ്ത വിശദീകരണം.
 

Latest News