Sorry, you need to enable JavaScript to visit this website.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു 

കൊച്ചി - സിറോ മലബാർ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. മാർപ്പാപ്പ രാജി അംഗീകരിച്ചുവെന്നും സ്ഥാനമൊഴിയുകയാണെന്നും ആലഞ്ചേരി മാധ്യമങ്ങളെ അറിയിച്ചു. 
 സ്ഥാനമേറ്റെടുത്ത് 12 വർഷത്തിനുശേഷമാണ് പടിയിറക്കം. 2019 ജൂലൈയിൽ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. പിന്നാലെ സിനഡ് അഭിപ്രായം തേടിയിരുന്നു. 2022 നവംബർ 22ന് രാജി മാർപ്പാപ്പയ്ക്ക് അയച്ചുവെങ്കിലും ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്നും കർദിനാൾ എന്ന നിലയിൽ ചുമതലകൾ തുടരുമെന്നും മാർ ആലഞ്ചേരി അറിയിച്ചു.
 പകരക്കാരനെ ജനുവരിയിൽ സിനഡ് തീരുമാനിക്കും. അതുവരെ മേജർ ആർച് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയെപ്പുരയ്ക്കൽ താൽക്കാലിക ആർച് ബിഷപ്പാകും. ആരോഗ്യപ്രശ്‌നവും പ്രായാധിക്യവും വത്തിക്കാനെ നേരത്തെ അറിയിച്ചിരുന്നുവെന്നും രാജി തീരുമാനം സ്വയം എടുത്തതാണെന്നും ജോർജ്ജ് ആലഞ്ചേരി പറഞ്ഞു. 1997-ൽ ബിഷപ്പായി. തക്കല രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു. 2011-ലാണ് ആലഞ്ചേരി ആർച്ച് ബിഷപ്പായി സ്ഥാനമേറ്റത്. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അഡ്മിനിസ്‌ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു.
പകരം പുതിയ ബിഷപ്പ് ബോസ്‌കോ പുത്തൂർ അപ്പോസ്‌തൊലിക് അഡ്മിനിസ്‌ട്രേറ്ററാകും.

Latest News