അന്ന് സിസ്റ്റത്തിനെതിരെ പ്രസംഗിച്ചു, ഇന്ന് ഒരു പെണ്‍കുട്ടിയുടെ ജീവനെടുത്തു...

തിരുവനന്തപുരം- സ്ത്രീധനത്തിന്റെ പേരില്‍ ബലിയാടായ ഡോ. ഷഹ്നയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. അമിതമായി സ്ത്രീധനം ചോദിച്ച സഹപാഠികൂടിയായ ഡോ. റുവൈസിനെ പോലീസ് ്‌റസ്റ്റ് ചെയ്തു.
മാസങ്ങള്‍ക്ക് മുമ്പ് മദ്യലഹരിയില്‍ അക്രമാസക്തനായ വ്യക്തി ഡോ. വന്ദനയെ ആശുപത്രിയില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ ഇവിടത്തെ സിസ്റ്റത്തിനെതിരെ റുവൈസ് പ്രസംഗിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

അന്ന് സിസ്റ്റത്തിനെതിരെ പ്രതിഷേധിച്ചയാള്‍ ഇന്ന് ഒരു പെണ്‍കുട്ടിയുടെ ജീവനെടുക്കുന്നതിന് കാരണമായെന്നാണ് സോഷ്യല്‍ മീഡയയില്‍ ഉയരുന്ന വിമര്‍ശനം. വിഷയത്തില്‍ പ്രതികരിച്ച് പ്രമുഖ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയും രംഗത്തെത്തിയിട്ടുണ്ട്. ഡോ വന്ദനയെ ഹോസ്പിറ്റലില്‍ വവച്ച് കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ നടന്ന പ്രതിഷേധത്തില്‍ റുവൈസ് പ്രതികരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് ശ്രീജിത്ത് പെരുമനയുടെ പ്രതികരണം.

'ഏതാനും മാസം മുമ്പ് മദ്യ ലഹരിയില്‍ അക്രമാസക്തനായ വ്യക്തി ഡോ. വന്ദനയെ ഹോസ്പിറ്റലില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ നടന്ന പ്രതിഷേധത്തില്‍ ഇവന്‍ സിസ്റ്റത്തിന് എതിരെ ഉറഞ്ഞ് തുള്ളി പ്രസംഗിച്ച വീഡിയോ കണ്ടിരുന്നു. വീഡിയോ വാര്‍ത്തയ്ക്ക് കീഴില്‍ വന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് രണ്ടാമത്തെ ചിത്രം. ഇവനാണ് ആണ്‍കുട്ടി, ഇയാളെപ്പോലുള്ളവര്‍ രാഷ്ട്രീയത്തില്‍ വരണം.. കേരളം നന്നാക്കിയെടുക്കണം... ഇതാണ് കമന്റ്'.

'50 പവനും 15 ഏക്കറും കാറും നല്‍കാമെന്ന് പറഞ്ഞിട്ടും അത് പോരാ. 150 പവനും 15 ഏക്കര്‍ സ്ഥലവും ബിഎംഡബ്ല്യു കാറും. വേണമെന്ന് നിര്‍ബന്ധം പിടിച്ചു. ഇത് ഏകദേശം ഇരുപത്
കോടിയോളം രൂപ വരും. പ്രണയിച്ച ഒരു യുവ ഡോക്ടറായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ റൂവൈസും മാതാപിതാക്കളും വിലപേശി വിലയിട്ടത് ഇരുപത് കോടി രൂപയെന്നാണ് ആരോപണം'.

'പെണ്‍കുട്ടി പഠിച്ച് എംബിബിഎസ് പാസായി പിജി ചെയ്ത് കൊണ്ടിരിക്കുകയാണ്. ഏതാനും മാസം കഴിഞ്ഞാല്‍ പിജി ഡോക്ടര്‍ ആകേണ്ടിയിരുന്ന ആള്‍ ആണ് ഇന്ന് ഓര്‍മ്മയായി മാറിയത്. ഇയാള്‍ എംബിബിഎസ് പാസായി പിജി എടുത്ത പോലെ തന്നെ പിജി വരെ എത്തിയ കുട്ടി. സ്ത്രീ ആയതു കൊണ്ട് മാത്രം വിവാഹം നടക്കാന്‍ 20 കോടി കൊടുക്കേണ്ട അവസ്ഥ. അതും പ്രണയിച്ച് ഒപ്പമുണ്ടായ ആള്‍'- ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

 

Latest News