ദോഹ- ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെ വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ഒ.ഐ.സി.സി ഇൻകാസ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉണ്ണിത്താന് ഒപ്പം പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.
കാസർകോട് ജില്ലാ പ്രസിഡന്റ് ഹരികുമാർ അധ്യക്ഷനായ ചടങ്ങിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡർ സക്കീർ ചിറായിയെ അനുമോദിച്ചു. ഫയാസുൽ റഹ് മാൻ സ്വാഗതവും ഉണ്ണി നമ്പ്യാർ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, ട്രഷറർ ജോർജ് അഗസ്റ്റിൻ, യൂത്ത് വിംഗ് പ്രസിഡന്റ് നദീം മനാർ തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റിയുടേയും വിവിധ ജില്ലാ കമ്മിറ്റിയുടേയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.