Sorry, you need to enable JavaScript to visit this website.

കേരളത്തിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്

തിരുവനന്തപുരം- മഴ ശക്തമായി തുടരുന്ന സഹചര്യത്തിൽ കേരളത്തിലെ മുഴുവൻ  മുഴുവൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയും ദുരിതവും ശമിക്കാത്ത സഹചര്യത്തിലാണ് തീരുമാനം. കേരളം അതീവഗുരുതരമായ സഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അടുത്ത നാലുദിവസം കൂടി മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം. കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലും പ്രശ്‌നങ്ങൾ നിലനിൽക്കുകയാണ്. മുഴുവൻ ഡാമുകളും നിറഞ്ഞുകവിഞ്ഞു. മുല്ലപ്പെരിയാറടക്കമുള്ള ഡാമുകൾ നിറഞ്ഞുനിൽക്കുകയാണ്. ഈ ദുരന്തത്തെ നല്ല രീതിയിൽ നേരിടേണ്ടതുണ്ട്. ഇത്തരത്തിൽ പ്രശ്‌നമുണ്ടാകുമ്പോൾ എല്ലാവരും കനത്ത ജാഗ്രത പുലർത്തണം. അപകടം വരുന്ന പ്രശ്‌നമായതിനാൽ ഇത്തരം സ്ഥലങ്ങളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിന് എല്ലാവരും സന്നദ്ധരാകണം. ദുരന്തത്തെ മറികടക്കാൻ സഹായം ആവശ്യമാണ്. കൂടുതൽ കേന്ദ്രസേനയുടെ സഹായം ആവശ്യമുണ്ട്. ആവശ്യമുള്ള സ്ഥലത്തെല്ലാം ബോട്ടുകൾ എത്തിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ പലതും വെള്ളത്തിനടിയിലാണ്. മോട്ടോറുകളെല്ലാം കേടാണ്. എത്രയും പെട്ടെന്ന് കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കും. ശുദ്ധജലം വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കും. ദുരന്തനിവാരണം കോർഡിനേറ്റ് ചെയ്യാൻ രണ്ടു ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചു.
 

Latest News