കൊണ്ടോട്ടി- ഐക്കരപ്പടി പെരിങ്ങാവിൽ മണ്ണിനടിയിൽ നാലു പേർ മണ്ണിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. പെരിങ്ങാവിലെ അസ്‌കറിന്റെ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. അസ്‌കറും ഭാര്യയും രാവിലെ വീട്ടിൽനിന്ന് കോഴിക്കോട്ടേക്ക് പോയതായിരുന്നു. അഞ്ചുപേരാണ് വീടിന് സമീപമുണ്ടായിരുന്നത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. നാലുപേർ മണ്ണിനടിയിലാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് തെരച്ചിൽ തുടരുന്നുണ്ട്.