അംബേദ്ക്കര്‍ അനുസ്മരണം നടത്തി

കൊച്ചി- ബി. ആര്‍. അംബേദ്കര്‍ രാജ്യം കണ്ട ഏറ്റവും വലിയ ദീര്‍ഘദര്‍ശിയായ സാമൂഹിക വിപ്ലവകാരിയെന്ന് കെ. ബാബു എം. എല്‍. എ. അംബേദ്കറുടെ ചരമവാര്‍ഷികത്തില്‍ ഡി. സി. സിയില്‍ ദലിത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംബേദ്കറിന്റെ ഇടപെടലുകളും നിരീക്ഷണങ്ങളും എല്ലാ കാലത്തും മാതൃകയാക്കാവുന്നതാണ്. അദ്ദേഹം മുന്നോട്ടുവെച്ച ആശയധാരയ്ക്ക് ഇന്നും വലിയ പ്രാധാന്യമുണ്ടെന്നും കെ. ബാബു കൂട്ടിച്ചേര്‍ത്തു.

ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്‍. കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി. സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം. എല്‍. എമാരായ ടി. ജെ വിനോദ്, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ഉമ തോമസ്, യു. ഡി. എഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, നേതാക്കളായ കെ. വി. പി കൃഷ്ണകുമാര്‍, കെ. പി. തങ്കപ്പന്‍, കെ. കെ. സോമന്‍, എസ്. കെ. ശൈലേഷ്, എ. സി. ചന്ദ്രന്‍, ബിജു ചുളക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News