തൃശൂർ - ഹൈറിച്ച് ഗ്രൂപ്പ് ഓഫ് കമ്പനീസ് നികുതി വെട്ടിച്ചെന്ന പ്രചാരണം വ്യാജമാണെന്നും ജി.എസ്.ടി ഫയലിങ് വിഭാഗത്തിൽ വന്ന തെറ്റിദ്ധാരണകളുടെ ഭാഗമായി പെരുപ്പിച്ച് കാണിച്ച കണക്കുകളുടെ ഫലമായാണ് ഇത്തരം തെറ്റിദ്ധരിക്കപ്പെടുന്ന വിവരങ്ങൾ പുറത്തുവരുന്നതെന്നും ഹൈറിച്ച് കമ്പനി അധികൃതർ അറിയിച്ചു.
ജി.എസ്.ടി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ 51.5 കോടി കമ്പനി അടച്ചിട്ടുണ്ട്. റീ ഓഡിറ്റിങ് നടത്തി കമ്പനിയുടെ നിരപരാധിത്വം തെളിയിക്കാനും അതിനായില്ലെങ്കിൽ ആവശ്യമെങ്കിൽ പിഴ അടയ്ക്കാനും സമയം ആവശ്യപ്പെട്ട് ജി.എസ്.ടി വകുപ്പിന് കമ്പനി കത്ത് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഡിസംബർ 15-നകം ഹാജറായി വിശദീകരണം നൽകാനാണ് നിർദേശം. ഇതിനപ്പുറമുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ മറ്റു പല ഉദ്ദേശ്യങ്ങളാണെന്ന് ഹൈറിച്ച് ഓൺലൈൻ ഷോപ്പ് കമ്പനി അധികൃതർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.