കൊച്ചി- നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. ഇവിടെ ഇറങ്ങേണ്ടിയിരുന്ന നിരവധി യാത്രക്കാര്‍ മുംബൈയില്‍ കുടുങ്ങിയിരിക്കയാണ്. എയര്‍പോര്‍ട്ടിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.
18 ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിവരെയാണ് എയര്‍പോര്‍ട്ട് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളം കൂടിക്കൊണ്ടിരിക്കയാണെന്നും വറ്റിച്ചുകളയാനുള്ള ശ്രമം തുടരുകയാണെന്നും അറിയിപ്പില്‍ പറയുന്നു. എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം നമ്പര്‍- 04843053500, 2610094