Sorry, you need to enable JavaScript to visit this website.

ബെയ്‌ലിന്റെ സൂപ്പര്‍ ഗോള്‍ യുവേഫ പട്ടികക്ക് പുറത്ത്

പോയ സീസണിലെ മികച്ച ഗോളിനുള്ള യുവേഫയുടെ പട്ടിക പുറത്തുവിട്ടു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുള്‍പ്പെടെ 11 പേരാണ് പട്ടികയിലുള്ളത്. ക്രിസ്റ്റ്യാനോയുടെ ഏതാണ്ട് അതേ രീതിയില്‍ ഗോളടിച്ചിട്ടും ഗാരെത് ബെയ്‌ലിന് പതിനൊന്നംഗ പട്ടികയില്‍ പോലും സ്ഥാനം ലഭിച്ചില്ല. 
യുവേഫയുടെ ഓരോ ടൂര്‍ണമെന്റില്‍ നിന്നും ഒരു ഗോളാണ് അവാര്‍ഡിന് പരിഗണിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് തന്റെ ഇപ്പോഴത്തെ ക്ലബ്ബായ യുവന്റസിനെതിരെ റയല്‍ മഡ്രീഡിനു വേണ്ടി ക്രിസ്റ്റിയാനൊ നേടിയ ബൈസികിള്‍ കിക്ക് ഗോളാണ്. ഫൈനലില്‍ ലിവര്‍പൂളിനെതിരെ ഏതാണ്ട് അതേ രീതിയില്‍ ബെയ്ല്‍ നേടിയ ഗോള്‍ അതിനാല്‍ തഴയപ്പെട്ടു. 
കഴിഞ്ഞ വര്‍ഷം മാരിയൊ മന്‍സൂകിച്ചാണ് അവാര്‍ഡ് നേടിയത്. അതിന് മുമ്പ് രണ്ടു വര്‍ഷം ലിയണല്‍ മെസ്സിയും. 
 

Latest News