കൊച്ചി- റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില താഴോട്ട്. പവന് 800 രൂപ കുറഞ്ഞു. തുടര്‍ച്ചയായ വിലകയറ്റത്തിനൊടുവിലാണ് ഗ്രാമിന് 100 രൂപ കുറഞ്ഞത്.
ഗ്രാമിന് 5785 രൂപയും പവന് 46280 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണ്ണ വിലയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു കഴിഞ്ഞ ദിവസം. 47,080 രൂപയായിരുന്നു പവന്റെ വില.
ഓഹരി വിപണികളിലെ വന്‍ നേട്ടമാണ് സ്വര്‍ണ വില കുറയാന്‍ കാരണം. നിക്ഷേപകര്‍ ഓഹരികളിലേക്ക് തിരിയുന്നതായാണ് അനുമാനം. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ പവന് 2720 രൂപയാണ് കൂടിയിരുന്നത്.