തൊടുപുഴ- ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് ഡാം തുറന്നത്. അണക്കെട്ടിന്റെ 13 ഷട്ടറുകളും ഒരടി വീതം തുറന്നു.
ഡാം തുറക്കുന്നതിനു മുന്നോടിയായി രാത്രി വൈകി തമിഴ്‌നാട് രണ്ടാമത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. 4489 ക്യുസെക്‌സ് വെള്ളമാണ് ഡാമില്‍നിന്നു പുറന്തള്ളുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലെത്തും. മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന് 1,250 കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. നാലായിരത്തോളം പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയത്.
ജലനിരപ്പു കൂടുന്ന സാഹചര്യത്തില്‍ രാത്രി ഒന്‍പതിനുശേഷം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ടു നിയന്ത്രിതമായ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യത ഉണ്ടെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചിരുന്നു.
സുരക്ഷ മുന്‍നിര്‍ത്തി മുല്ലപ്പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒന്‍പതിനു മുന്‍പായി മാറി താമസിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.
സുരക്ഷ മുന്‍നിര്‍ത്തി മുല്ലപ്പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒന്‍പതിനു മുന്‍പായി മാറി താമസിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.