Sorry, you need to enable JavaScript to visit this website.

മുന്‍ഭാര്യ എഴുതിയത്; വനിതകള്‍ ആഘോഷമാക്കി ഒരു കത്ത്

കൊച്ചി- മുന്‍ഭാര്യ പുനര്‍വിവാഹിതനായ ഭര്‍ത്താവിനെഴുതിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടോയെന്ന് പുരുഷന്മാരും കത്തിനോട് പ്രതികരിക്കുന്നു.
കത്ത് വായിക്കാം
വിവാഹമോചിതയായ ഭാര്യ പുനര്‍വിവാഹിതനായ ഭര്‍ത്താവിനെഴുതുന്ന കത്ത്.
സുഹൃത്തേ,
ഇന്നുവരെ നിങ്ങളെ അങ്ങനെ വിളിച്ചിട്ടില്ല.
ഒരു പക്ഷെ നിങ്ങളെന്റെ ആരെങ്കിലും ആയിരുന്നിട്ടില്ലെങ്കില്‍ അത് ഇത് മാത്രമാണ്.
ബാക്കിയൊക്കെ നിങ്ങളായിരുന്നിട്ടുണ്ട്.
അച്ഛന്‍
വല്യേട്ടന്‍
മകന്‍
ഉപഭോക്താവ് (കാമുകന്‍ എന്നത് മാറ്റിയെഴുതിയതാണ് ഇതല്ലേ കൂടുതല്‍ ശരി?)
യജമാനന്‍ (ഇതായിരുന്നു നിങ്ങളുടെ പ്രധാന റോള്‍).
അതൊക്കെപ്പോകട്ടെ
നിങ്ങള്‍ പുനര്‍വിവാഹം ചെയ്‌തെന്നറിഞ്ഞു.അവള്‍ ചെറുപ്പക്കാരിയാണെന്നും .
എന്തേ എന്ന അറിയിക്കാതിരുന്നു?
നമ്മള്‍ തമ്മില്‍ ശത്രുതയില്‍ ഒന്നുമല്ലല്ലോ പിരിഞ്ഞത്. സവിശേഷമായി ചില കാര്യങ്ങള്‍ പറയാനാണ് ജീവിതത്തില്‍ ആദ്യമായി, ഒരു പക്ഷെ അവസാനമായും നിങ്ങള്‍ക്ക് കത്തെഴുതുന്നത്.
വിളിക്കാമെന്നു വച്ചാല്‍ നിങ്ങളുടെ നമ്പര്‍ എന്റെ കൈയ്യിലില്ല.
മാത്രവുമല്ല ചില കാര്യങ്ങള്‍ അതിന്റെ ഗൗരവത്തില്‍ പറയാന്‍ കത്തിനോളം നല്ല ഉപാധി വേറില്ല താനും.
നിങ്ങളുടെ പുതിയ ഭാര്യ  എന്നോളം നിങ്ങളെ സ്‌നേഹിക്കില്ല എന്നോ എന്നെപ്പോലെ സഹിക്കുകയും  വിട്ടുവീഴ്ച ചെയ്യുകയും ചെയ്യില്ല എന്നൊന്നുമല്ല ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.
ഒരു പക്ഷേ എന്നെക്കാള്‍ വളരെ മികച്ച രീതിയില്‍ അവള്‍ അത് ചെയ്‌തേക്കുമായിരിക്കും.  നിങ്ങള്‍ പിശുക്കനല്ലാത്ത ഒരു സമ്പന്നനായതിനാല്‍വിശേഷിച്ചും.
നിങ്ങളെ പ്രതിയല്ല പ്രധാനമായും അവളെ പ്രതിയാണ് ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍.
1 രാവിലെ ബ്രഷ് ചെയ്യുമ്പോള്‍ ദയവായി  സ്വന്തം ബ്രഷ് ഉപയോഗിക്കാന്‍ ശ്രദ്ധ പുലര്‍ത്തുക.
ബ്രഷിന്റെ അറ്റത്ത ട്വെയിന്‍ കെട്ടി വച്ചിട്ടു യാതൊരു കാര്യവുമില്ലന്ന് കുറച്ചു കഴിയുമ്പോള്‍ അവളും മനസ്സിലാക്കുമെങ്കിലും അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലല്ലോ അതിനാല്‍ അവളുടെ ബ്രഷ് മാറ്റി വയ്ക്കാന്‍ ആദ്യം തന്നെ അവളോട് പറയുക.
ചീര്‍പ്പും ബാത് ടൗവലും കൂടി വേറെ വേറെയാകുന്നതാണ് കൂടുതല്‍ നല്ലത് .
2. എത്ര തിരക്കാണെങ്കിലും ടോയ് ലെറ്റില്‍ പോയിട്ട്  ഫ് ളഷ് ചെയ്യാതെ  എണീറ്റു പോരരുത്. നിങ്ങളെ അപമാനിക്കാതിരിക്കാന്‍ വേണ്ടി നമ്മള്‍ പിരിഞ്ഞു പോരുന്ന അന്നു കൂടി കാര്യം പറയാതെ ഞാന്‍ വാഷ്‌ബേസിനില്‍ ഛര്‍ദ്ദിച്ചിട്ടാണ് പോന്നത്.
ഇത് ഇപ്പോള്‍ പറയുന്നത്  നിങ്ങള്‍ അപമാനിതനാകാതിരിക്കാനും ആ കുട്ടിയും ദിവസവും ഛര്‍ദ്ദിക്കാതിരിക്കാനും വേണ്ടി മാത്രമാണ്.
എത്ര സമ്പന്നനായാലും ഒരു ബഡ്‌റൂറൂമില്‍ രണ്ട് ടോയ്‌ലെറ്റുകള്‍ കാണില്ലല്ലോ?
3.  നിങ്ങള്‍ മധ്യവയസ്സ് എത്തിയതല്ലേയുള്ളൂ. ലൈംഗിക വിരക്തിതിയൊന്നും വന്നിട്ടുണ്ടാവില്ലല്ലോ അല്ലെ.  ദയവു ചെയ്ത് വെളുപ്പാന്‍ കാലങ്ങളില്‍ കലാപരിപാടി യ്ക്ക് തുനിയുകയാണെങ്കില്‍ ദയവായി നല്ലവണ്ണം ബ്രഷ് ചെയ്യാന്‍ മറക്കരുത്.
ഉമ്മ വയ്ക്കല്‍ നിങ്ങളുടെ പതിവല്ലെങ്കിലും അവള്‍ അത് ആ ഗ്രഹിച്ചേക്കാം. ദയവായി ഉമ്മകളേ വെറുത്തു പോകും വിധം അവളെ ദ്രോഹിക്കാതിരിക്കുക .
സ്ഥിരമായി ഫംഗല്‍ ഇന്‍ഫക് ഷനുള്ള കാന്‍ഡിഡ് ഓയിന്‍മെന്റ് വാങ്ങി സൂക്ഷിക്കാനും അവളെ നിര്‍ബന്ധിതയാക്കാതിരിക്കുക.
4.ഭക്ഷണം കഴിക്കുമ്പോള്‍ ഉറക്കെ ചവച്ച് ശബ്ദമുണ്ടാക്കാതിരുന്നാല്‍ അവള്‍ക്കും നിങ്ങള്‍ക്കൊപ്പമിരുന്ന് സന്തോഷത്തോടെ കഴിക്കാനാവും.
5.  മദ്യപിച്ച് വൈകി വരുന്ന രാത്രികളില്‍ ദയവായി രതി ഒഴിവാക്കുക അഥവാ നിര്‍ബന്ധമെങ്കില്‍ ഒന്നു കുളിച്ചതിനു ശേഷം എന്ന് തീരുമാനിക്കുക.
മദ്യഗന്ധം കലര്‍ന്ന വിയര്‍പ്പ് നാറ്റം അസഹനീയമാണ്.
6. ഒരുമിച്ചിരിക്കുമ്പോള്‍ അധോവായുവിനുള്ള തോന്നലുണ്ടായാല്‍ ദയവായി മുറി വിട്ടു പുറത്തു പോകുക. നിങ്ങള്‍ക്ക് പോലും സഹിക്കാനാവാത്തത് മറ്റൊരാള്‍ എങ്ങനെ സഹിക്കാനാണ്.
7. മൂക്കു ചീറ്റിത്തേച്ച് മുറിയുടെ ഭിത്തികളും കാര്‍ക്കിച്ചു തുപ്പി വെള്ളമൊഴിക്കാതെ വാഷ്‌ബേസിനുകളും അലങ്കരിക്കാതിരിക്കുക.
8. പല്ലിട കുത്തി ചുറ്റുപാടും തുപ്പി നിറയ്ക്കാതെയും മൂക്കു ചുരണ്ടി ഉടുപ്പില്‍ തേയ്ക്കാതെയും ഇരിക്കുക.
9. മുഷിഞ്ഞ അണ്ടര്‍വെയര്‍ എങ്കിലും സ്വയം കഴുകാനുള്ള മര്യാദ കാണിക്കുക.
10. കിടക്കാന്‍ ബെഡ്ഡിഡില്‍ക്കയറും മുന്‍പ് ദയവായി കാലുകള്‍ കഴുകി വൃത്തിയാക്കുക.

ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ നിങ്ങള്‍ക്കപമാനമാവുമോ എന്ന് സംശയിച്ചും പേടിച്ചുമാണ് ഇതുവരെ പറയാതിരുന്നത്. നിങ്ങള്‍ക്ക് ആംഗര്‍ മാനേജ്‌മെന്റ് തീരെ കുറവായിരുന്നല്ലോ.
ചെറുപ്പക്കാരിയായ നിങ്ങളുടെ ഭാര്യ ഇതു പറയേണ്ടി വന്നാല്‍ നിങ്ങള്‍ കൂടുതല്‍ അപമാനിതനായേക്കും.
അഥവാ അവളും വിട്ടുവീഴ്ച ചെയ്താല്‍ .....  ഒരു വിവാഹമോചനം കൂടി നിങ്ങള്‍ താങ്ങുമോ !!
എന്തായാലും നിങ്ങള്‍ക്കു നല്ലതു വരട്ടെ.
മുന്‍ ഭാര്യ .

 

Latest News