പെരിന്തൽമണ്ണ-ഷൊർണൂർ-നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടി.ടി.ഇ, ആർ.പി.എഫിന്റെ പിടിയിലായി. റെയിൽവേയുടെ വ്യാജ ഐ.ഡി കാർഡ് കാണിച്ച് കുറച്ചു ദിവസങ്ങളായി ഇയാൾ യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ ചെറുകരക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്ക് എ.എസ്.ഐ അരവിന്ദാക്ഷനും സംഘവും നടത്തിയ പരിശോധനയിലാണ് മങ്കട വേരുംപുലാക്കൽ പാറക്കൽ വീട്ടിൽ മുഹമ്മദ് സുൽഫിക്കർ (28) പിടിയിലായത്. പ്രതിയെ പിന്നീട് പാലക്കാട് ഡിവിഷൻ ആർ.പി.എഫ് അസിസ്റ്റന്റ് കമ്മീഷണറുടെ നിർദേശപ്രകാരം ഷൊർണൂർ ആർ.പി.എഫ് പോസ്റ്റ് കമാൻഡർ ക്ലാരിവത്സ ഷൊർണൂർ റെയിൽവേ പോലീസിന് കൈമാറി.
ഷൊർണൂർ റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ അനിൽമാത്യു അന്വേഷണം ആരംഭിച്ചു.