കണ്ണൂർ-ക്ഷേത്ര കവർച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ. കണ്ണൂർ തയ്യിൽ കൂറുമ്പ ഭഗ വതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ മൂന്നംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയതെരു നീരൊഴുക്കുംചാൽ സ്വദേശി പി.കെ നാസിൽ (20), കക്കാട് കുഞ്ഞിപ്പള്ളി പഞ്ചായ ത്താഫീസിനടുത്ത ഫാത്തിമാ സിലെ മുഹമ്മദ് ഷാസ് (18), മലപ്പുറം മേൽമുറി സ്വദേശി നോട്ടത്ത് ഹൗസിൽ ആഷിഫ് ഷഹീർ (19) എന്നിവരെയാണ് സിറ്റി സി.ഐ, ബിജു പ്രകാശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് കൂറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് ഇവർ പണം കവർന്നത്. ക്ഷേത്ര മതിലിന് സമീപത്തെ കല്ലുകൊണ്ടുണ്ടാക്കിയ നട ഭണ്ഡാരം ഇടിച്ചുപൊട്ടിച്ചായിരുന്നു കവർച്ച. ബൈക്കിലെത്തിയാണ് കവർച്ച നടത്തിയത്. ക്ഷേത്ര പരിസരത്ത് കോർപ്പറേഷനും പോലീസും സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിൽ മോഷ്ടാക്കളുടെ ദൃശ്യം പതി ഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആദ്യം പിടിയിലായത് നാസി ലാണ്. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ടുപേരെ പിടികൂടാനായത്. ആഷിഫ് ഷഹീറിനെ മലപ്പുറത്തുവെച്ചും മുഹമ്മദ് ഷാസിനെ കണ്ണൂരിൽ വെച്ചും പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ആഷിഫ് ഷഹീർ മുഹമ്മദ് ഷാസിന്റെ ബന്ധുവാണ്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.
കണ്ണൂരിൽ സ്‌പെക്ട്രം കമ്പ്യൂട്ടേഴ്‌സിൽ വിദ്യാർത്ഥിയാണ് മുഹമ്മദ് ഷാസ്. നാസിൽ ആയിക്കരയിൽ ബൈക്ക് മെക്കാനിക്കാണ്. വണ്ടിയിൽ സാധനങ്ങൾ കടകളിൽ വിതരണം ചെയ്യുന്നയാളാണ് ആഷിഫ്. ഇയാൾക്കെ തിരെ നേരത്തെ മലപ്പുറത്ത് മൊബൈൽ മോഷണക്കേസുണ്ട്. കണ്ണൂരിലെ മറ്റ് കവർച്ചകളു മായി ഇവർക്ക് ബന്ധമുണ്ടോ യെന്ന കാര്യം സിറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്.