Sorry, you need to enable JavaScript to visit this website.

എനിക്കൊരു പരാതിയുണ്ട്; നവകേരള വേദിയിലേക്ക് തള്ളിക്കയറാന്‍ മുൻ പ്രവാസിയുടെ ശ്രമം, പോലീസ് രക്ഷപ്പെടുത്തി

തൃശൂർ - വടക്കാഞ്ചേരി മണ്ഡലം നവകേരള സദസിന്റെ വേദിയിലേക്ക്  ഓടിക്കയറാന്‍ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി,  എനിക്കൊരു പരാതിയുണ്ട് അതുകൂടി കേൾക്കണം എന്നുറക്കെ  വിളിച്ചു പറഞ്ഞു കൊണ്ടാണ് മുണ്ടത്തിക്കോട്  ആര്യംപാടം   പാലുത്തപ്പില്‍  വിട്ടില്‍  റഫീക്ക് (50) വേദിയിലേക്ക്   കയറാൻ നോക്കിയത്. ഉടൻ മഫ്തിയിൽ  ഉണ്ടായിരുന്ന പോലീസ് ഇയാളെ തടയുകയും പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.  ഇതിനിടെ പാർട്ടി പ്രവർത്തകർ ഇയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു.

പ്രവാസിയായിരുന്ന   ഇയാൾ   ആര്യംപാടത്ത്  വ്യാപാര  സമൂച്ചയം നിര്‍മ്മിച്ചിരുന്നു എന്നാല്‍  വടക്കാഞ്ചേരി  നഗര സഭ  എട്ടു വര്‍ഷമായി  കെട്ടിട നമ്പര്‍ നല്‍കാതെ  ഇയാളെ വട്ടം ചുറ്റിക്കുകയാണ്.  നിരവധി തവണ  പരാതികളുമായി  ഉന്നത അധികാരികളെ  സമീപിച്ചുവെങ്കിലും   നീതി ലഭിച്ചില്ലയെന്ന്  റഫിക്   ആരോപിക്കുന്നു   മുഖ്യമന്ത്രിയക്കും  മുൻപ്  പരാതി  നല്‍കിയെങ്കിലും യാതെരു  നടപടിയും ഉണ്ടായില്ല്  തുടര്‍ന്നാണ്   സദസിലേക്ക്  എത്തിയത്.

 സ്റ്റേജിന്റെ അടുത്ത് മാധ്യമ  പ്രവര്‍ത്തകര്‍ക്ക്  വേണ്ടി  നീക്കി വെച്ചിരുന്ന  സീറ്റില്‍  ആണ് പരിപാടിയുടെ ആദ്യം  മുതല്‍  ഇയാള്‍  മുഖ്യമന്ത്രിയുടെ  പ്രസംഗം കഴിയുന്നതുവരെ കാത്തിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News