നെടുമ്പാശ്ശേരി- മലേഷ്യയിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നും ഇന്ത്യന്‍ കറന്‍സി പിടിച്ചെടുത്തു. തമിഴ്‌നാട് സ്വദേശി തിരുനാവക്കര ശില്‍ നിന്നാണ് 7,20,000 രൂപയുടെ കറന്‍സി പിടിച്ചെടുത്തത്.
യാത്രക്കാരന്റെ ലഗേജ് പരിശോധനയില്‍ സംശയം തോന്നി സി. ഐ. എസ്. എഫ് നല്കിയ വിവരത്തെ തുടര്‍ന്ന് കസ്റ്റംസാണ് ഇയാളെ പിടികൂടിയത്
ഇന്ത്യന്‍ കറന്‍സി എന്തിനു വേണ്ടിയാണ് മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ചതെന്നതുള്‍പ്പെടെ വിശദമായ അന്വേഷണം നടത്തും.