തൃശൂര്‍- നവ കേരള സദസ്സ് ബസ്സിന്റെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. അത്തിക്കപ്പറമ്പ് പുത്തന്‍വീട്ടില്‍ റഷീദിനാണ് (36) പരുക്കേറ്റത്.
നവകേരള സദസിന്റെ ഭാഗമായി മന്ത്രിമാര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ പൈലറ്റ് വാഹനമാണ് ബൈക്ക് യാത്രികനെ ഇടിച്ചത്. ചേലക്കരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെറുതുരുത്തിലാണ്് തിങ്കളാഴ്ച വൈകിട്ട് അപകടമുണ്ടായത്. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.