കോഴിക്കോട്- കോഴിക്കോട് കഴിഞ്ഞ ദിവസം സമാപിച്ച ലിറ്ററേച്ചർ ഫെസ്റ്റിനും പാണക്കാട് തങ്ങൾക്കുമെതിരെ പ്രഭാഷകൻ റഹ്മത്തുല്ല ഖാസിമി മൂത്തേടം. ലിറ്ററേച്ചർ ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്തത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളായിരുന്നു. ദീനിൽ അടിസ്ഥാനമില്ലാത്ത തരം ലിറ്ററേച്ചർ ഫെസ്റ്റിവെൽ നടത്തുന്നവർ നമുക്ക് മാതൃകയല്ലെന്നും ദീനുണ്ടെങ്കിൽ മാത്രം അവരെ അനുസരിച്ചാൽ മതിയെന്നും ഖാസിമി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
പ്രസംഗത്തിൽനിന്ന്:
ഈ കാട്ടിക്കൂട്ടുന്ന കളികളെല്ലാം അവസാനിക്കും. നിങ്ങൾക്ക് ആളുകളും രാഷ്ട്രീയക്കാരും ഉള്ളത് കൊണ്ടാണ് ഇങ്ങിനെ തോന്ന്യാസം ചെയ്യിപ്പിക്കുന്നത്. നിങ്ങളെ ആപ്പീസ് പൂട്ടുകയാണ്. സമസ്ത എന്ന് മുകളിൽ പേര് വെച്ചതുകൊണ്ടോ, സുന്നി എന്ന ലേബൽ വെച്ചതുകൊണ്ടോ ആരും രക്ഷപ്പെടില്ല. സുന്നികൾ എന്ന ലേബൽ വെച്ച് വഹാബികൾ പോലും ചെയ്യാത്ത കാര്യങ്ങൾ കാട്ടിക്കൂട്ടുന്നവർക്ക് വലിയ വലിയ സ്ഥലങ്ങളിൽനിന്ന് പിന്തുണയുണ്ടാകും. എന്നാൽ നിങ്ങളുടെ അവസാനം അടുക്കുകയാണ്. നിങ്ങൾ വാലും പൊക്കി ഓടും. നിങ്ങൾക്ക് കുറച്ചു അസോസിയേഷൻ ഉണ്ടായത് കൊണ്ടു മിണ്ടുന്നവർ മിണ്ടുകയില്ല. പോയി പണി നോക്കെടാ. നിന്റെ ഒക്കെ ആപ്പീസ് പൂട്ടുകയാണ്. നിന്റെ ആപ്പീസ് പൂട്ടുമെന്നതിന് ഒരു സംശയവുമില്ല. ഇത് റബ്ബിന്റെ ഭൂമിയാണ്. കുറച്ചു സോഷ്യൽ മീഡിയയിലെ പേനയുന്തി തൊഴിലാളികളുണ്ട്. ആരാണെടാ നിങ്ങളെ പേടിക്കുന്നത്.
തങ്ങൾമാരെ അനുസരിക്കണമെങ്കിൽ അവർക്ക് ദീനുണ്ടാകണം. അവർ കൽപ്പിച്ചതും നേതൃത്വം നൽകുന്നതും ഉദ്ഘാടനം ചെയ്യുന്നതും ദീനായിരിക്കണം. സ്വർഗരാജ്യം പണിയാമെന്ന് വിചാരിക്കണ്ട. നിങ്ങളുടെ സ്വപ്‌നമെല്ലാം 2024-ൽ ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുമെന്നും ഖാസിമി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)