Sorry, you need to enable JavaScript to visit this website.

അസ മസ കൂസ; വിദ്യാര്‍ഥികളുടെ കലണ്ടര്‍ വില്‍പന അനുഭവങ്ങള്‍

ലണ്ടറുകള്‍ക്ക് പലതും പറയാനുണ്ടാകും. അല്ലങ്കില്‍ കലണ്ടറില്‍ പലതുമുണ്ടാകും. എന്നാല്‍ കലണ്ടര്‍ വില്‍ക്കാന്‍ പോയവര്‍ അനുഭവം വിവരിക്കുകയാണെങ്കില്‍ എങ്ങനെയിരിക്കും. എട്ടിക്കുളം വാഫി കോളജിലെ വിദ്യാര്‍ഥി സമാജം വക കലണ്ടര്‍ വില്‍പനയുമായി ബന്ധപ്പെട്ട് പ്രദേശത്തും പരിസരങ്ങളിലും ഇറങ്ങിയ വിദ്യാര്‍ഥികള്‍ അവരുടെ അനുഭവങ്ങള്‍ ഒരു മാഗസിനുള്ള വിഷയമാക്കിയപ്പോള്‍ വായനയിലെ കൗതുകത്തിനൊപ്പം ആശയങ്ങളുടെ ഒഴുക്കുമായി.
മാഗസിന് നല്‍കിയ പേര് തന്നെ കൗതുകമുള്ളതാണ്. അസ മസ കൂസ. പണ്ടുകാലങ്ങളില്‍ ഇത്തരം മാഗസിനുകള്‍ക്ക് ബന്ധപ്പെട്ട സമാജം ഇറക്കുന്ന മാഗസില്‍ എന്നതാകും പേര്. ഇക്കാലത്ത് അങ്ങനെയല്ല. പേരുകൊണ്ടുതന്നെ ആശ്ചര്യം സൃഷ്ടിക്കുന്നവയാണ് മാഗസിനുകളുടെ പേരുകള്‍. വിവിധ തലങ്ങളില്‍ മത്സരത്തിനെത്തുന്ന കോളജ് മാഗസിനുകളുടെ പേരുകള്‍ അത്തരത്തില്‍ വൈവിധ്യം നിറഞ്ഞതായിക്കഴിഞ്ഞിട്ട് കുറച്ചധികം കാലമായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അങ്ങനെയൊരു വൈവിധ്യം ആലോചിച്ച കുട്ടികള്‍ അവസാനം അധ്യാപകരില്‍ ഒരാള്‍ സാധാ മൊഴിയാറുള്ള വാക്ക് മാഗസിന്‍ നാമമായി തിരഞ്ഞെടുത്തതാണ് അസ മസ കൂസ. പ്രത്യേക അര്‍ഥമൊന്നുമില്ല. പതിവായി കേള്‍ക്കാറുള്ള വാചകം. അലഞ്ഞ് തിരിഞ്ഞ് കളിക്കുക പോലുള്ള സാഹചര്യങ്ങള്‍ക്കൊത്താണത്രെ അധ്യാപകന്‍ ആ വാക് ഉപയോഗിക്കാറുള്ളത്.
കലണ്ടര്‍ വില്‍പനയും അങ്ങനെയൊരു അവസ്ഥ സമ്മാനിച്ചതിനാലാകാം കുട്ടികളുടെ മനസില്‍ അസ മസ കൂസ കുടിയേറിയത്.
രണ്ട് പേര്‍ വീതമുള്ള സംഘമായി കലണ്ടര്‍ വില്‍പനക്കിറങ്ങിയപ്പോള്‍ അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ ലേഖനങ്ങളായപ്പോള്‍ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളും സമൂഹത്തിന്റെ പ്രതികരണങ്ങളുമെല്ലാം മാഗസിനില്‍ സ്ഥലം പിടിച്ചു. നല്ല സംഖ്യ സംഭാവനയായി ലഭിക്കുമെന്ന് കരുതിയിടങ്ങളില്‍ നിന്ന് തുച്ഛമായ വല്ലതും ലഭിച്ചതും ചിലപ്പോള്‍ ഒന്നും ലഭിക്കാതിരുന്നതും തുടങ്ങി ഒന്നും ലഭിക്കില്ലെന്ന് നിനച്ചേടത്തുനിന്ന് തരക്കേടില്ലാത്ത തുക ലഭിച്ചതും കുറിപ്പുകളിലുണ്ട്. യാത്രക്കിടയിലെ മറ്റനുഭവങ്ങളും മനോഹരമായി കുറിച്ചുവച്ചിട്ടുണ്ട്. ദൗത്യ നിര്‍വഹണത്തിനിടയിലും ഭക്ഷണക്കാര്യത്തിലെ നിഷ്ടയും കുട്ടികള്‍ മറന്നിട്ടില്ലെന്നതിനൊപ്പം കഴിച്ച ഭക്ഷണത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ വരെ.
ഒരു ഭാഗത്ത് ഇറങ്ങിയ രണ്ടുപേര്‍ കഴിച്ചത് 6 വടയും 2 ചായയുമാണെങ്കില്‍ മറ്റൊരു ഭാഗത്തേക്ക് പോയവര്‍ കലണ്ടര്‍ വില്‍പന തുടങ്ങും മുന്‍പെ പൊറോട്ടയും കറിയും ഭുജിച്ചത് പോലുള്ള അനുഭവസാക്ഷ്യം. ഒരിടത്ത് തെരുവ് നായകള്‍ക്കിടയില്‍ പെട്ട് പേടിച്ചരണ്ടപ്പോള്‍ രക്ഷകനായെത്തിയ ആളെക്കുറിച്ചുണ്ട് ഒരിടത്ത്. ആട്ടിപ്പറഞ്ഞയച്ചവരും കൈനീട്ടി സ്വീകരിച്ചവരും വരെ വിവരണങ്ങളിലുണ്ട്.
മാഗസിനുള്ള ആശയം കണ്ടുപിടിക്കുകയെന്നത് തന്നെ ക്ലേശകരമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ തങ്ങളുടെ കലണ്ടര്‍ വില്‍പന തന്നെ വിഷയം കണ്ടെത്തിയെന്നതാണ് പ്രത്യേകത.
 

 

Latest News