കോഴിക്കോട്- ജമാഅത്തെ ഇസ്ലാമിയും മുജാഹിദും ആദര്‍ശ വ്യതിയാനമാണെന്ന പോലെ അവര്‍ ഉയര്‍ത്തുന്ന സംഘടിത സക്കാത്തും ആദര്‍ശവ്യതിയാനമാണെന്ന് നാസര്‍ ഫൈസി കൂടത്തായി. സക്കാത്ത് വിതരണത്തിന് മൂന്ന് രീതിയാണ് ഇസ്ലാം നിശ്ചയിച്ചതെന്ന് അദ്ദേഹം പറയുന്നു.
വ്യക്തി തന്റെ സക്കാത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് നല്‍കുക, 2. അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ വിശ്വസ്തനായ വ്യക്തിയെ (വക്കീലാക്കി) അദ്ദേഹത്തിന് വക്കാലത്ത് നല്‍കുക. വക്കീല്‍ തന്നെ ഏല്‍പ്പിച്ചത് പ്രകാരം നല്‍കുക,
ഇസ്ലാമിക ഗവണ്‍മെന്റില്‍ ബൈത്തുല്‍ മാലില്‍ നല്‍കുക. ഗവണ്‍മെന്റ് വിതരണം ചെയ്യുക.
എന്നാല്‍ മതേതര രാജ്യത്ത് ബൈത്തുല്‍മാല്‍ ഇല്ലാത്തിടത്ത് മൂന്നാമത്തെ ഘടകം ബാധകമേ അല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്ന സ്വയം സംഘടിത സക്കാത്തും സക്കാത്ത് കമ്മറ്റിയും ഇസ്ലാമില്‍ ഇല്ലാത്തതാണ്. ഒരു മദ്ഹബിലും അതിന് അനുമതിയില്ല.ജമാഅത്തെ ഇസ്ലാമിയും മുജാഹിദും ആദര്‍ശ വ്യതിയാനമാണെന്ന പോലെ അവര്‍ ഉയര്‍ത്തുന്ന സംഘടിത സക്കാത്തും ആദര്‍ശവ്യതിയാനമാണെന്ന പോലെ അവര്‍ ഉയര്‍ത്തുന്ന സംഘടിത സക്കാത്തും ആദര്‍ശ വ്യതിയാനമാണെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മുസ്ല്യാക്കന്മാരുടെ ഹറാം അനിസ്ലാമികം ഫത്‌വകള്‍ എത്ര കണ്ടതാണെന്ന് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചു.
ഇംഗ്ലീഷ് ഭാഷ പഠിക്കല്‍ ഹറാം. ഖുര്‍ആന്‍ പരിഭാഷ ഹറാം. പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നത് ഹറാം.
സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് ഹറാം. ഖുതുബ അറബിയല്ലാത്ത ഭാഷയില്‍ ഹറാം. ഫോട്ടോ എടുക്കുന്നത് ഹറാം. വീഡിയോ പിടിക്കുന്നത് ഹറാം. സിനിമ ഹറാം. നാടകം ഹറാം...
അങ്ങനെ എന്തോരം ഹറാമുകളായിരുന്നു! ഇപ്പോള്‍ അതെല്ലാം എവിടപ്പോയി?! സമൂഹം അതൊക്കെ അവജ്ഞയോടെ തള്ളി.
ഇവരുടെ വീക്ഷണത്തില്‍ ജമാഅത്തെ ഇസ്ലാമി തന്നെ അനസ്ലാമികമല്ലേ.. പിന്നെ അവരുടെ സകാത്ത് കമ്മിറ്റി എന്ത്? (https://baithuzzakathkerala.org/)
പക്ഷെ, ബൈത്തുസ്സകാത്തിന്റെ 'ഇസ്ലാമികം' സമൂഹത്തനറിയാം. അതുകൊണ്ടാണ് നൂറുക്കണക്കിന് സുമനസ്സുകള്‍ ലക്ഷക്കണക്കിന് രൂപ വര്‍ഷംതോറും അവരെ ഏല്‍പ്പിക്കുന്നത്. അത് ജമാഅത്തുകാര്‍ മാത്രമല്ല.
ബൈത്തുസ്സകാത്ത് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ അനേകം നിരാലംബരായ മനുഷ്യര്‍ക്കും അതിന്റെ ഇസ്ലാമികം അറിയാം. ഈ മുസ്ലിയാക്കന്മാരുടെ പ്രശ്‌നം അസൂയയാണ്. ഒരു കരിങ്കല്ലെടുത്ത് കടിച്ച് പ്രശ്‌നം പരിഹരിക്കൂ-സക്കീര്‍ ഹുസൈന്‍ പറഞ്ഞു.