Sorry, you need to enable JavaScript to visit this website.

വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, 12 പ്രതികള്‍, 84,600 പേജുകള്‍, 420 സാക്ഷികള്‍

കല്‍പ്പറ്റ - വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മാജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അഗസ്റ്റിന്‍ സഹോദരന്‍മാരടക്കം 12 പ്രതികളാണുള്ളത്. 84,600 പേജുകളാണ് കുറ്റപത്രത്തിനുള്ളത്. മറ്റൊരു അനുബന്ധ കുറ്റപത്രം കൂടി നല്‍കാന്‍ സാധ്യതയുണ്ട്. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റില്‍, വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കര്‍, രവി, നാസര്‍, വില്ലേജ് ഓഫീസര്‍ കെ കെ അജി, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സിന്ധു എന്നിവരാണ് കേസിലെ പ്രതികള്‍.  420 സാക്ഷികളും 900 രേഖകളും കുറ്റപത്രത്തിലുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന, വ്യാജരേഖ ചമക്കല്‍, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

Latest News