ദുബായ്- യു.എ.ഇയിലെ റാസല്‍ഖൈമയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യമുണ്ടായ കൊല്ലം സ്വദേശി മരിച്ചു. കൊല്ലം തൊടിയൂര്‍ സ്വദേശി ദില്‍ഷാദ് (45) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. റാക് യൂനിയന്‍ സിമന്റ് കമ്പനി ജീവനക്കാരനായിരുന്നു.
ഞായറാഴ്ച്ച രാവിലെയാണ് സംഭവം. റാസല്‍ഖൈമയില്‍ ക്രിക്കറ്റ് കളി സ്ഥലത്ത് വെച്ച് ബൗളിങ്ങിനിടെ ദേഹാസ്വസ്ഥ്യം തോന്നുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ആംബുലന്‍സ് വിഭാഗമത്തെി പ്രഥമ ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം തൊടിയൂര്‍ കല്ലിക്കൊട്ടു മുഴങ്ങന്‍ഗൊഡി അബ്ദുല്‍ ലത്തീഫ് മുഹമ്മദ് കുഞ്ഞുവാണ് പിതാവ്.
മാതാവ്: ആബിദ. ഭാര്യ: ആബി അമീറ ദില്‍ഷാദ്. നാല് മക്കളുണ്ട്.
ദില്‍ഷാദ് കുടുംബസമേതം റാക് അല്‍ മാമൂറയിലായിരുന്നു താമസം. മക്കള്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലത്തെിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കുക