Sorry, you need to enable JavaScript to visit this website.

സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം

റിയാദ് - പുതുതായി തെരഞ്ഞെടുത്ത സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി ഭാരവാഹികൾക്ക് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. 
ബത്ഹ ഡി പാലസ് (ഡിമോറ ) ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനൊന്നു വർഷമായി നടക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതി സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനമാണെന്നും ഈ വർഷം ഡിസംബർ പതിനഞ്ചിന് പൂർത്തിയാവുന്ന കാമ്പയിനിൽ ഒരു ലക്ഷം അംഗങ്ങളെ ചേർക്കുവാനാണ് കെ.എം.സി.സി ലക്ഷ്യം വെക്കുന്നതെന്നും കുഞ്ഞിമോൻ കാക്കിയ അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ സഹായത്തോടെ ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രവാസികൾക്ക് സഹായകമാവുന്ന നിരവധി പദ്ധതികൾ കെ.എം.സി.സിയുടെ പരിഗണനയിലുണ്ട്. 
കോഴിക്കോട്ടട് നിർമിക്കുന്ന സൗദി കെ.എം.സി.സിയുടെ ആസ്ഥാന മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജനുവരി ആദ്യവാരത്തിൽ നടക്കുമെന്നും കാക്കിയ പറഞ്ഞു.


കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയക്ക് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടിന് സെന്ററൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങരയും വൈസ് പ്രസിഡന്റുമാരായ വി.കെ മുഹമ്മദിന് സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്‌റഫ് വെള്ളേപ്പാടവും ഉസ്മാൻ അലി പാലത്തിങ്ങലിന് സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്തും ഉപഹാരം കൈമാറി. ദേശീയ കമ്മിറ്റി സെക്രട്ടറിയേറ്റംഗമായ കെ.കെ കോയാമു ഹാജിയെ അഷ്‌റഫ് കൽപഞ്ചേരിയും കെ.എം.സി.സി ദേശീയ കമ്മിറ്റി പുതുതായി രൂപീകരിച്ച കലാ കായിക സമിതിയുടെ കൺവീനറായി തെരഞ്ഞെടുത്ത മൊയ്തീൻ കുട്ടി പൊന്മളയെ മജീദ് പയ്യന്നൂരും ആദരിച്ചു.
റിയാദ് താനൂർ നിയോജക മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ കുഞ്ഞിമോൻ കാക്കിയ സി.പി മുസ്തഫക്ക് കൈമാറി പ്രകാശനം നിർവഹിച്ചു.
ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, കെ.എം.സി.സി ദേശീയ കമ്മിറ്റി മുൻ ചെയർമാൻ ഇബ്രാഹിം മുഹമ്മദ്, വി.കെ മുഹമ്മദ്, കെ.കെ കോയാമു ഹാജി, ഉസ്മാൻ അലി പാലത്തിങ്ങൽ, മൊയ്തീൻ കുട്ടി പൊന്മള, സത്താർ താമരത്ത്, മുഷ്ത്താഖ് കൊടിഞ്ഞി എന്നിവർ പ്രസംഗിച്ചു.  കബീർ ഫൈസി ഖിറാഅത്ത് നിർവഹിച്ചു. ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.
നാസർ മാങ്കാവ്, അഡ്വ. അനീർ ബാബു, കബീർ വൈലത്തൂർ, മാമുക്കോയ തറമ്മൽ, റഫീഖ് മഞ്ചേരി, ഷംസു പെരുമ്പട്ട, ഷമീർ പറമ്പത്ത്, ഷാഫി മാസ്റ്റർ തുവ്വൂർ, സിറാജ് മേടപ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags

Latest News