നെയ്യാറ്റിന്‍കര-പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് കാഞ്ഞിരംകുളത്ത് 19കാരന്റെ കണ്ണ് കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചതായി പരാതി. കാഞ്ഞിരംകുളം കഴിവൂര്‍ കൊറ്റംപഴിഞ്ഞി സ്വദേശി ശരതി(19)ന്റെ ഇടതു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ശരത് തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ചികിത്സയിലാണ്.
കാഞ്ഞിരംകുളം പനനിന്നവിള വീട്ടില്‍ അജയ് ( 23)യെ കാഞ്ഞിരകുളം പോലീസ് അറസ്റ്റു ചെയ്തു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. കാഞ്ഞിരംകുളത്ത് പൂക്കള്‍ വില്‍പന നടത്തുന്ന കടയിലെ ജീവനക്കാരാണ് ഇരുവരും.
അജയ് സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പണം ശരത് മോഷ്ടിച്ചു എന്ന് സംശയമാണ് ആക്രമത്തിന് കാരണമെന്ന് കാഞ്ഞിരകുളം പോലീസ് പറഞ്ഞു.