റിയാദ്- കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് ആസ്ഥാനത്ത് അഗ്നിബാധ. കിംഗ് ഫഹദ് റോഡിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ അഞ്ചാം നിലയിലെ എയർ കണ്ടീഷനറിംഗ് യൂനിറ്റിൽ ഉച്ചക്ക് ഒരു മണിക്കാണ് അഗ്നിബാധയുണ്ടായത്. ഉടൻ തന്നെ എമർജൻസി പ്രഖ്യാപിക്കുകയും സിവിൽ ഡിഫൻസിൽ അറിയിക്കുകയും കെട്ടിടം പൂർണമായും ഒഴിപ്പിക്കുകയും ചെയ്തു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു.