കോഴിക്കോട്-ഹുദവികളുടെ നേതൃത്വത്തിലുള്ള ബുക് പ്ലസ് കോഴിക്കോട്ട് സംഘടിപ്പിച്ച മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിനെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഹുദ തള്ളിപ്പറഞ്ഞതിനു പിന്നാലെ ദാറുല്‍ ഹുദക്ക് പേരുദോഷമുണ്ടാക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
കോഴിക്കോട് കടപ്പുറത്ത് ആരംഭിച്ച മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിനെ തള്ളിപ്പിറഞ്ഞ് ദാറുല്‍ ഹുദ കഴിഞ്ഞ ദിവസം പ്രസ്താവന പുറപ്പെടുവിച്ചുരന്നു. പരിപാടിയില്‍ സമസ്ത നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങി നിരവധി പ്രമഖര്‍ സംബന്ധിച്ചിരുന്നു.
ബുക് ഫെസ്റ്റുമായി ബന്ധമില്ലെന്നും ദാറുല്‍ ഹുദയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ബുക് പ്ലസിന്റെ പേരില്‍ ചില ഹുദവികളുടെ നേതൃത്വത്തില്‍ ഫെസ്റ്റിവെല്‍ നടക്കുന്നതെന്നും ഇസ്ലാമിക അധ്യാപനങ്ങള്‍ക്കും സുന്നത്ത് ജമാഅത്തിനും സമസ്തയുടെ പാരമ്പര്യ വീക്ഷണങ്ങള്‍ക്കും വിരുദ്ധമായ രീതിയില്‍ നടത്തപ്പെടുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലുമായി ദാറുല്‍ഹുദാക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും ഇതില്‍ പങ്കാളികളായ ഹുദവികളുടെ ഭാഗഭാഗിത്വത്തെ പറ്റി അന്വേഷിച്ച് ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജിയും അറിയിച്ചു.
ദാറുല്‍ ഹുദയുടെ നടപടിയെ വിമര്‍ശിച്ചും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.
സിദ്ദീഖ് വചനത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്
കാലത്തെ വായിക്കാന്‍ ചില സാമ്പ്രദായിക അജണ്ടകള്‍ക്ക് അവധി നല്‍കണമെന്ന് പുതിയ ചെറുപ്പങ്ങള്‍ക്ക് തോന്നുകയും
അതിനനുസരിച്ച് ചില നീക്കങള്‍ നടത്തുകയും പൊതു സമൂഹം അതിനെ അഭിനന്ദിക്കുകയും ചെയ്തതില്‍ അത്ഭുതമില്ല.
ഒരു വലിയ സമൂഹത്തെ അരികു വല്‍ക്കരിക്കുകയും തീര്‍ത്തും ഇവര്‍ ഈ കാലഘട്ടത്തില്‍ജീവിക്കാന്‍ കൊള്ളാത്തവരും ആണെന്ന് നാഴികക്ക് നാല്‍പത് വട്ടം കൂകുന്ന പരിഷകളോട് ഈ ജനവിഭാഗത്തിനും ചിലത് പറയാനും പറയിപ്പിക്കാനും അന്വേഷിക്കാനും ദിശാബോധം നല്‍കാനുമുണ്ടെന്ന് തെളിയിക്കുന്നതായി എം.എല്‍.എഫ്.
കുറ്റങ്ങളും കുറവുകളും ധാരാളമുണ്ടാവാം. അനുഭവങളെ അധ്യാപകരാക്കി വരുംകാലങ്ങളില്‍ മുന്നോട്ടു പോവാം എന്ന ശുഭാപ്തി വിശ്വാസം എന്തായാലും ആ ചെറുപ്പങ്ങള്‍ക്കുണ്ടാവും. ഈ യൊരു ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് വന്നവരെ
യഥാര്‍ത്ഥത്തില്‍ അഭിനന്ദിക്കുകയല്ലെ വേണ്ടത്?