Sorry, you need to enable JavaScript to visit this website.

കുറ്റിപ്പുറം യുദ്ധത്തോടെ തുടങ്ങിയ സാഹസിക യാത്ര തുടരുമെന്ന് മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം- മലപ്പുറം പോലെയൊരു ജില്ലയില്‍നിന്ന് തുടങ്ങിയ സാഹസിക യുദ്ധം തുടരുമെന്നും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും മന്ത്രി കെ.ടി ജലീല്‍. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയേറ്റ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് വകുപ്പുകളുടെ ചുമതല തുടര്‍ന്നും ജലീല്‍ വഹിക്കും. മേല്‍ചാര്‍ത്തുകളില്ലാത്ത എന്നെപ്പോലെ ഒരു സാധാരണക്കാരനെ കഴിഞ്ഞ 27 മാസം തദ്ദേശ സ്വയംഭരണ വകപ്പും ഇപ്പോള്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പും ഏല്‍പ്പിക്കാന്‍ സന്നദ്ധമായ സി.പി.എമ്മിനോടും ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയനോടുമുള്ള കടപ്പാട് കേവലം വാക്കുകളില്‍ ഒതുക്കാന്‍ കഴിയുന്നതല്ലെന്നും ഏല്‍പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായി ചെയ്യാന്‍ കഴിയണമെന്ന ഒരൊറ്റ ആഗ്രഹമേ ഉള്ളൂവെന്നും ജലീല്‍ വ്യക്തമാക്കി. 
മലപ്പുറം പോലെ ഒരു ജില്ലയില്‍ നിന്ന് 2006 ലെ തെരഞ്ഞെടുപ്പില്‍ "കുറ്റിപ്പുറം യുദ്ധ"ത്തോടെ ആരംഭിച്ച അതിസാഹസികമായ യാത്രയില്‍ , കൈത്താങ്ങു നല്‍കിയും സഹായങ്ങള്‍ ചെയ്തും പ്രാര്‍ത്ഥനകള്‍ ചൊരിഞ്ഞും അനുഗ്രഹിച്ച സര്‍വ്വരോടും, മേലിലും അതുണ്ടാകണമെന്നും ജലീല്‍ അഭ്യര്‍ത്ഥിച്ചു. 
 

Latest News