Sorry, you need to enable JavaScript to visit this website.

മിഷോങ് ചുഴലിക്കാറ്റ്: കേരളത്തിലും 35 ട്രെയിനുകൾ റദ്ദാക്കി; ട്രെയിനുകളുടെ പട്ടികയും ദിവസവും ഇപ്രകാരം

തിരുവനന്തപുരം - മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലൂടെ സർവീസ് നടത്തുന്ന 118 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇതിൽ കേരളത്തിൽ സർവസ് നടത്തുന്ന 35 ട്രെയിനുകളും ഉൾപ്പെടുമെന്ന് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ ഏറ്റവും അസാനത്തെ അറിയിപ്പിൽ വ്യക്തമാക്കി.
 കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഈ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നല്കുമെന്നും റെയിൽവേ അറിയിച്ചു. തമിഴ്‌നാട്ടിൽ ഇന്ന് മുതൽ നാലുദിവസത്തേക്കാണ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകൾ റദ്ദാക്കിയത്.
 തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്. ഇതേ തുടർന്ന് വടക്കന് തമിഴ്‌നാട്ടിലെയും തെക്കൻ ആന്ധ്രയിലെയും തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്കും കേരളത്തിൽ രണ്ടുദിവസം ഇടിമിന്നലോട് കൂടി മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കേരളത്തിൽ റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക (നമ്പറും തിയ്യതിയും സഹിതം) 

നരസാപൂർ കോട്ടയം (07119, ഞായർ), കോട്ടയംനരസാപൂർ (07120, തിങ്കൾ).
സെക്കന്തരാബാദ് കൊല്ലം (07129, ബുധൻ), കൊല്ലം സെക്കന്തരാബാദ് (07130, ഞായർ).
ഗോരഖ്പൂർ കൊച്ചുവേളി (12511, ചൊവ്വ), കൊച്ചുവേളി ഗോരഖ്പൂർ (12512, ബുധൻ). 
തിരുവനന്തപുരം ന്യൂഡൽഹി (12625, ഞായർ), തിരുവനന്തപുരം ന്യൂഡൽഹി (12625, തിങ്കൾ).
ന്യൂഡൽഹി തിരുവനന്തപുരം (12626, ചൊവ്വ), ന്യൂഡൽഹി തിരുവനന്തപുരം (12626, ബുധൻ). 
നാഗർകോവിൽ ഷാലിമാർ (12659, ഞായർ), ഷാലിമാർ നാഗർകോവിൽ (12660, ബുധൻ).
ധൻബാദ് ആലപ്പുഴ (13351, ഞായർ), ധൻബാദ് ആലപ്പുഴ (13351, തിങ്കൾ). 
ആലപ്പുഴ ധൻബാദ് (13352, ബുധൻ), ആലപ്പുഴ ധൻബാദ് (13352, വ്യാഴം) 
സെക്കന്തരാബാദ് തിരുവനന്തപുരം (17230, ഞായർ), സെക്കന്തരാബാദ്തിരുവനന്തപുരം (17230, തിങ്കൾ).
സെക്കന്തരാബാദ് തിരുവനന്തപുരം (17230, ചൊവ്വ), തിരുവനന്തപുരംസെക്കന്തരാബാദ് (17229, ചൊവ്വ).
തിരുവനന്തപുരം സെക്കന്തരാബാദ് (17229, ബുധൻ), തിരുവനന്തപുരംസെക്കന്തരാബാദ് (17229, വ്യാഴം). 
ടാറ്റ എറണാകുളം (18189, ഞായർ), എറണാകുളം ടാറ്റ (18190, ചൊവ്വ).
കന്യാകുമാരി ദിബ്രുഗഡ് (22503, ബുധൻ), കന്യാകുമാരി ദിബ്രുഗഡ് (22503, വ്യാഴം).
എറണാകുളം പട്‌ന (22643, തിങ്കൾ), പട്‌ന എറണാകുളം (22644, വ്യാഴം).
കൊച്ചുവേളി കോർബ (22648, തിങ്കൾ), കോർബ കൊച്ചുവേളി (22647, ബുധൻ).
പട്‌ന എറണാകുളം (22670, ചൊവ്വ)
ബിലാസ്പൂർ എറണാകുളം (22815, തിങ്കൾ), എറണാകുളം ബിലാസ്പൂർ (22816, ബുധൻ).
ഹാതിയ എറണാകുളം (22837, തിങ്കൾ), എറണാകുളം ഹാതിയ (22838, ബുധൻ).
 

Latest News