ആലപ്പുഴ-ഏകാധിപത്യ പ്രവര്‍ത്തനങ്ങളില്‍ ദിവാന്‍ സര്‍ സി.പി രാമസ്വാമിഅയ്യരുടെ മൂത്താപ്പയായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍. സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തുന്ന കുറ്റവിചാരണ സദസിന്റെ ജില്ലാതല ഉദ്ഘാടനം ചേര്‍ത്തല നിയോജകമണ്ഡലത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നവകേരളയാത്രയില്‍ സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളല്ല, അഴിമതികളിലൂടെയുള്ള മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ നേട്ടങ്ങളാണ് വിവരിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.സംസ്ഥാന സര്‍ക്കാരിനെതിരെയുളള ജനകീയ വിചാരണയുടെ ആദ്യവിധി 2024-ല്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.വേട്ടക്കാരെപോലെയാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും നവകേരളയാത്രയില്‍ എത്തുന്നത്.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.സുബ്രഹ്മണ്യദാസ് അധ്യക്ഷനായി.തകഴയില്‍ ആത്മഹത്യചെയ്ത കര്‍ഷകന്റെ സഹോദരന്‍ മനോജ് സദസിനോടും വിവരങ്ങള്‍ പങ്കുവെച്ചു.ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്,കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ.ഷൂക്കൂര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ചെയര്‍മാന്‍ സി.കെ.ഷാജിമോഹന്‍,കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍,പി.വി.സുന്ദരന്‍,സിറി