കൊല്ലം - കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെ പ്രതികളെ പിടികൂടാന്‍ സഹായിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് കുട്ടികളുടെ കാര്‍ട്ടൂണ്‍. തട്ടിക്കൊണ്ടു വന്ന അഭിഗേല്‍ സാറയെ പാര്‍പ്പിച്ച വീട്ടില്‍ വെച്ച് രാത്രിയില്‍ കുട്ടി കരഞ്ഞപ്പോള്‍ സമാധാനിപ്പിക്കുന്നതിനായി കേസിലെ പ്രതി അനുപമയുടെ ലാപ്‌ടോപ്പില്‍ പ്രശസ്ത കാര്‍ട്ടൂണ്‍ സീരീസായ ഡോറ ഡൗണ്‍ലോഡ് ചെയ്ത് നല്‍കുകയായിരുന്നു. യൂട്യൂബില്‍ നിന്നാണ് കാര്‍ട്ടൂണ്‍ ഡൗണ്‍ലോഡ് ചെയ്ത് നല്‍കിയത്. ഇക്കാര്യം കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. ഇത് പോലീസിനെ സംബന്ധിച്ചിടത്തോളം വലിയ പിടിവള്ളിയായി. അര്‍ധരാത്രി ഈ പ്രദേശത്ത് ആരെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിച്ച് കാര്‍ട്ടൂണ്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചു. ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാരുമായി ബന്ധപ്പെട്ട് കാര്‍ട്ടൂണ്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറിന്റെ ഐ പി അഡ്രസ് കണ്ടുപിടിച്ചു. ഈ ഐ പി അഡ്രസാണ് പ്രതികളിലേക്ക് എത്തുന്നതില്‍ നിര്‍ണ്ണായകമായത്. പത്മകുമാറിന്റെ കുടുംബമാണ് ഈ ഐ പി അഡ്രസിലുള്ള കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമായി. അതോടെ പോലീസിന്റെ എല്ലാ സംശയങ്ങളും തീരുകയും പത്മകുമാറും കുടുംബവുമാണ് പ്രതികളെന്ന് ഉറപ്പിക്കുകയായിരുന്നു.