Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ അനുകൂല ഉപവാസം;  നടന്‍ കൃഷ്ണകുമാറിനെതിരെ കേസ്

തിരുവനന്തപുരം-ഇസ്രായില്‍ അനുകൂല ഉപവാസ സമരത്തില്‍ പങ്കെടുത്തതിന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, കാല്‍നടയാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം പാളയത്തുവച്ച് സിഇഎഫ്ഐ രൂപതയുടെ നേതൃത്വത്തിലാണ് ഉപവാസ സമരം നടത്തിയത്. സിഇഎഫ്‌ഐ രൂപത പ്രസിഡന്റ് ഡോ മോബിന്‍ മാത്യു കുന്നമ്പള്ളിക്കെതിരെയും കണ്ടാലറിയാവുന്ന അറുപതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഒക്ടോബര്‍ 15 ന് വൈകുന്നേരം 5.45-നാണ് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പരിപാടി നടന്നത്. 7.30 വരെ ഫൂട്പാത്തില്‍ ഉപവാസസമരം നടത്തുകയും ചെയ്തു. പോലീസ് നടപടിയ്‌ക്കെതിരേ കൃഷ്ണകുമാര്‍ രംഗത്തെത്തി. പരിപാടിയ്ക്ക് മുന്‍കൂര്‍ അവനുവാദം വാങ്ങിയിട്ടുണ്ടെന്നും പോലീസുകാരുടെ സാന്നിധ്യത്തില്‍ നൂറോളം ആളുകള്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ചടങ്ങിനെ പോലീസ് തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.

Latest News