കണ്ണൂര്‍- മധ്യ വയസ്‌കനെ ട്രെയിനില്‍ നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മാഹി സ്വദേശി അബ്ദുല്‍ സലാം (55) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരോടെയാണ് ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.
പഴയങ്ങാടിക്കടുത്ത് വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാഗത്തെ ട്രാക്കിന് സമീപമാണ് മൃതദേഹം കിടന്നത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.