Sorry, you need to enable JavaScript to visit this website.

മകളെ തട്ടിക്കൊണ്ടു പോയ കേസില്‍ തന്നെ ഉന്നം വെയ്ക്കുന്നു, സ്‌റ്റേഷനില്‍ കുടുംബ സമേതം കുത്തിയിരിക്കുമെന്ന് പിതാവ്

കൊല്ലം -ഓയൂരില്‍ ആറു വയസ്സുകാരിയായ തന്റെ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ തന്നെ പ്രതിയാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ കുടുംബ സമേതം പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തുമെന്നും തട്ടിക്കൊണ്ടു പോകപ്പെട്ട അഭിഗേല്‍ സാറയുടെ പിതാവ് റെജി. കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും റെജി ആവശ്യപ്പെട്ടു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ പുരോഗതി ഇല്ല. പ്രതിയെ കണ്ടെത്താന്‍ ആകാത്തത് സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പ്‌കേടാണെന്നും റെജി പറയുന്നു. പോലീസ് തന്നെ ഉന്നം വെയ്ക്കുന്നു. തെറ്റ് ചെയ്യാത്തത് കൊണ്ട് അറസ്റ്റിനെ ഭയക്കുന്നില്ല. തന്റെ എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. ഒ ഇ ടി, നഴ്‌സിങ് റിക്രൂട്ട്‌മെന്റ് എന്നിവയില്‍ ഒരു പങ്കുമില്ല. സംഘടനയെയും സുഹൃത്തുക്കളെയും കേസിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും റെജി ആരോപിക്കുന്നു.  റെജിയെ ഇന്ന് ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ റെജി ഇതുവരെ സ്‌റ്റേഷനില്‍ ഹാജരായിട്ടില്ല. ഇതിനിടെ ക്രൈംബ്രാഞ്ച് പോലീസ് സംഘം റെജിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.

 

Latest News