Sorry, you need to enable JavaScript to visit this website.

കൊല്ലത്തെ തട്ടിക്കൊണ്ടുപോകല്‍ ട്വിസ്റ്റിലേക്കോ? അഭിഗേല്‍ സാറയുടെ അച്ഛനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു


കൊല്ലം - കൊല്ലത്ത ആറു വയസ്സുകാരി അഭിഗേല്‍ സാറയെ തട്ടിക്കൊണ്ടു പോയ കേസില്‍ കുട്ടിയുടെ അച്ഛന്‍ റെജിയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാമെന്ന് പറഞ്ഞ് സംഘടനയുടെ പേരില്‍ പണം വാങ്ങിയിരുന്നുവെന്നും ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഈ തര്‍ക്കമാണോ കുട്ടിയെ തട്ടിക്കൊണ്ടുപോകലില്‍ എത്തിയതെന്ന സംശയം പോലീസിനുണ്ട്. സംഘടനയിലെ പ്രധാനികളിലൊരാളാണ് റെജി. ഇദ്ദേഹം ജോലിയുടെ ഭാഗമായി പത്തനംതിട്ടയില്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ ഇന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന് റെജി സ്ഥിരീകരിച്ചു.  അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നും അവരുടെ മുമ്പാകെ ഹാജരാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്ന് കൊണ്ടുപോയത് താന്‍ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്. കുട്ടികള്‍ ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് ആ ഫോണ്‍ കൊല്ലം ഓയൂരിലെ വീട്ടില്‍ നിന്ന് മാറ്റിവച്ചത്. ഏത് പരിശോധനയും നടത്തിക്കോട്ടെ. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പൊലീസ് അത് കണ്ടെത്തട്ടെയെന്ന് പറഞ്ഞ റെജി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ തന്നെയും താന്‍ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനെയും ലക്ഷ്യം വെയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമ്മയുടെയും അച്ഛന്റെയും നമ്പര്‍ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരന്‍ നാട്ടില്‍ വരുമ്പോള്‍ ഉപയോഗിക്കുന്ന നമ്പറാണ് ക്‌സറ്റഡിയിലെടുത്ത ഫോണില്‍ ഉള്ളത്. ആദ്യഘട്ടത്തില്‍  അന്വേഷണം  നല്ല രീതിയില്‍ മുന്നോട്ട് പോയിരുന്നു. എന്നാല്‍ ആരാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 
കുട്ടിയുടെ അച്ഛനെതിരായ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ രംഗത്തെത്തി. സംഘടനക്കെതിരായ ആരോപണം നേരിടുമെന്നും സംഘടനയ്ക്ക് റിക്രൂട്ടിങ് ഏജന്‍സിയില്ലെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. പ്രതികളെ കണ്ടുപിടിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. വിഷയത്തില്‍ കോടതി വഴി സംഘടന മുന്നോട് പോകും. മാതാപിതാക്കളെ വിവരങ്ങള്‍ എടുക്കാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു.

 

Latest News