Sorry, you need to enable JavaScript to visit this website.

കാനത്തിന്റെ അവധി അപേക്ഷയിൽ തീരുമാനം സി.പി.ഐ ദേശീയ നേതൃത്വത്തിന് വിട്ടു

തിരുവനന്തപുരം - ആരോഗ്യ-ചികിത്സാ കാരണങ്ങളാൽ മൂന്നുമാസത്തെ അവധിക്കുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപേക്ഷയിൽ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടു. ഇന്ന് ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ദേശീയ നേതൃത്വത്തിന് വിട്ടത്. 
 കാനത്തിന് പകരക്കാരനെ നിശ്ചയിക്കാതെ, സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല തത്കാലത്തേക്ക് അസിസ്റ്റന്റ് സെക്രട്ടറിമാർ വഹിക്കാനും തീരുമാനിച്ചു. രണ്ട് മാസത്തിനു ശേഷം കാനം രാജേന്ദ്രൻ പാർട്ടിയിൽ വീണ്ടും സജീവമാകും. സംസ്ഥാന നേതൃത്വം കൂട്ടായി ചുമതല വഹിക്കാനും നിർവാഹക സമിതി യോഗത്തിൽ തീരുമാനമായി. കഴിഞ്ഞദിവസം കാനത്തിന്റെ കാൽപാദം മുറിച്ചുമാറ്റേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദേഹം അവധിയിൽ പോകാൻ പാർട്ടിയോട് അപക്ഷിച്ചത്.
 

Latest News